Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Bonus

Alappuzha

ഡി​ടി​പി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ണം ബോ​ണ​സ്: ഒ​രു മാ​സ​ത്തെ ശ​മ്പ​ളം

ആ​ല​പ്പു​ഴ: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലു​ക​ളി​ലെ (ഡി​ടി​പി​സി) ജീ​വ​ന​ക്കാ​ര്‍​ക്ക് 2026ലെ ​ഓ​ണം ബോ​ണ​സ് അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നം. ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഡി​ടി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​നും സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ക്ഷ​മ​ത​യ്ക്കും വി​ധേ​യ​മാ​യി സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വ​രെ ബോ​ണ​സാ​യി അ​നു​വ​ദി​ക്കാം. ഡി​ടി​പി​സി​ക​ളി​ലെ​യും ഡി​എം​സി​ക​ളി​ലെ​യും ക​രാ​ര്‍, ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തേ മാ​ന​ദ​ണ്ഡ​ത്തി​ല്‍ പ​ര​മാ​വ​ധി 11,500 രൂ​പ വ​രെ ബോ​ണ​സ് അ​നു​വ​ദി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡി​ടി​പി​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. ഏ​കീ​കൃ​ത ശ​മ്പ​ള സ്‌​കെ​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി​വി​ധ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്നും സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ലെ ഏ​കീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ പി​ന്നീ​ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up